Advertisement
Saudi Arabia

റിയാദിൽ തുടർച്ചയായ സ്ഫോടനങ്ങൾ,സുരക്ഷാ മുന്നറിയിപ്പ് : നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി സൗദി സൈനിക വക്താവ്

Published: October 12, 2026
റിയാദ് :തിങ്കളാഴ്ച രാത്രി സൗദി തലസ്ഥാനമായ റിയാദിൽ ശക്തമായ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. വ്യോമാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് സന്ദേശം മൊബൈൽ ഫോണുകളിലേക്ക് വന്നതിന്  തൊട്ടുപിന്നാലെയാണ് വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദം കേട്ടത്.യമനിൽ നിന്ന് വന്ന മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി സൗദി അറേബ്യയുടെ സൈനിക വക്താവ് തുർക്കി അൽ-മലകി പിന്നീട് അറിയിച്ചു. മിസൈലുകൾ പ്രതിരോധിക്കുന്നതിന് ശബ്ദമാണ് കേട്ടതെന്നും സഖ്യസേന വക്താവ് വ്യക്തമാക്കി.

"പ്രദേശം ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണിയിലാണ്. ദയവായി പരിഭ്രാന്തരാകാതെ ശാന്തരായിരിക്കുക; വീടിനുള്ളിലോ അല്ലെങ്കിൽ ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകലെയുള്ള സുരക്ഷിതമായ ഒരിടത്തോ കഴിയുക," എന്നായിരുന്നു സുരക്ഷാ മുന്നറിയിപ്പ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.


 
Advertisement