Advertisement
Saudi Arabia

സൗദിക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ,അഞ്ച് ഡ്രോണുകൾ പ്രതിരോധിച്ചതായി സഖ്യസേന

Published: October 21, 2026
റിയാദ് :രാജ്യത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഇസ്‌ലാമിലെ ഏറ്റവും പവിത്ര നഗരങ്ങളിലൊന്നായ  മദീന മേഖലയിലേക്കും ആക്രമണമുണ്ടായതായും സഖ്യസേന വക്താവ് തുർക്കി അൽ-മാൽക്കി 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
"രാജ്യത്തേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചു,"  സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും മദീനയിലുമായാണ് ഇവ തടഞ്ഞതെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അതേസമയം, ആരാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് അൽ-മാൽക്കി വ്യക്തമാക്കിയില്ല. പിന്നീട്, കിഴക്കൻ മേഖലയിൽ വെച്ച് തന്നെ മറ്റൊരു ഡ്രോൺ കൂടി തടഞ്ഞതായി അദ്ദേഹം അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos