സൗദി–ഹൂതി സംഘർഷം പുതിയ ഘട്ടത്തിൽ; ആഗോള ഊർജപ്രതിസന്ധി വീണ്ടും രൂക്ഷമായേക്കുമെന്ന് സൂചന
അതേസമയം,ഹുതികൾ ആക്രമണം മുൻകൂട്ടി മനസിലാക്കി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. തങ്ങളുടെ സംഭരണശാലകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും, സൗദി നടത്തുന്ന ആക്രമണം എണ്ണശേഖരത്തെയോ ജനങ്ങൾക്കുള്ള വിതരണത്തെയോ ബാധിക്കില്ലെന്നും ഹൂതികളുടെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി അറിയിച്ചു.
ഊർജ്ജകേന്ദ്രങ്ങൾക്കും വിതരണ ശൃംഖലകൾക്കും നേരെയുള്ള ആക്രമണങ്ങൾ കുത്തനെ ഉയരുന്നു
ഫെബ്രുവരി 28-ന് ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം തുടങ്ങിയതുമുതൽ ഓഗസ്റ്റ് 26 വരെ ഹോർമുസ് കടലിടുക്കിൽ കപ്പലുകളുമായി ബന്ധപ്പെട്ട മാത്രം 70 ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. ആക്രമിക്കപ്പെട്ട റിഫൈനറികൾ, എണ്ണ സംഭരണ കേന്ദ്രങ്ങൾ എന്നിവ കൂടാതെയുള്ള കണക്കാണിത്.യുദ്ധത്തിന്റെ ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം എണ്ണ-ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും വാണിജ്യക്കപ്പലുകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്. S&P Global-ന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ആറുമാസത്തിനിടെ മിഡിൽ ഈസ്റ്റിലെ വിവിധ ഊർജ ആസ്തികൾക്കെതിരെ 106 ആക്രമണങ്ങൾ രേഖപ്പെടുത്തി. ഇതിൽ റിഫൈനറികളുമായി ബന്ധപ്പെട്ട 40 ആക്രമണങ്ങളും കുറഞ്ഞത് 40 വാണിജ്യക്കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ഉൾപ്പെടുന്നു.സൗദിക്കെതിരെ യമനിലെ ഹൂതികൾ പരസ്യമായി ആക്രമണം തുടങ്ങിയതോടെ,ഊർജ്ജകേന്ദ്രങ്ങൾക്കും വിതരണ ശൃംഖലകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനിയും ക്രമാതീതമായി ഉയർന്നേക്കുമെന്നാണ് സൂചന.ഊർജമേഖലയിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ ഗുരുതരമായിരിക്കും.
തിരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില വർധിപ്പിക്കാൻ ഹൂതികൾ ശ്രമിക്കുന്നതായി ഡൊണാൾഡ് ട്രംപ്
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഊർജ്ജവില വർദ്ധിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് സൗദി അറേബ്യയിലെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ഹൂതി വിമതർ ആക്രമണം ശക്തമാക്കുന്നതെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഹൂതികൾ "വളരെ മോശമായാണ്" പെരുമാറുന്നതെന്ന് പറഞ്ഞ ട്രംപ്, നവംബറിലെ തിരഞ്ഞെടുപ്പിനുശേഷം മിഡിൽ ഈസ്റ്റിലുടനീളം ആക്രമണങ്ങൾ ശക്തമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന തന്റെ പതിവ് ഭീഷണിയും ആവർത്തിച്ചു.
"ദീർഘകാലമായി മൗനം പാലിക്കുകയായിരുന്ന ഹൂതികൾ ഒരുപക്ഷേ ഇറാൻ്റെ നിർദ്ദേശപ്രകാരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാവികസേനയോ വ്യോമസേനയോ ഇല്ലാത്ത, ലോകത്തിലെ ഏറ്റവും മോശം സമ്പദ്വ്യവസ്ഥയും 301 ശതമാനം പണപ്പെരുപ്പവുമുള്ള, തകർച്ചയിലായ ഒരു രാജ്യമാണ് ഇറാൻ. സൗദി അറേബ്യയ്ക്കെതിരെ അതിരൂക്ഷമായ ആക്രമണം നടത്തിയും, ഒരുപക്ഷേ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മനഃപൂർവ്വം എണ്ണവില ഉയർത്താൻ ശ്രമിച്ചുമാണ് അവർ വീണ്ടും സജീവമായിരിക്കുന്നത്," ട്രംപ് 'ട്രൂത്ത് സോഷ്യൽ' (Truth Social) പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ ആരോപിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.