സൗദി പൈപ് ലൈൻ ആക്രമണം,ഇറാനുമായുള്ള മൂന്ന് അതിർത്തി പ്രവേശനമാർഗങ്ങൾ അടച്ചതായി ഇറാഖ്,ഇറാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
എന്നാൽ,ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഇറാന്റെ പിന്തുണയുള്ള ശക്തമായ ഇറാഖി സായുധ സംഘങ്ങളുടെ സഖ്യം തങ്ങൾ പൈപ്പ്‌ലൈൻ ആക്രമിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിയാദ് നേരത്തെ ആരോപിച്ചിരുന്നു.
ഇതിനിടെ,ഹോർമുസ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഇറാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് വരെ,, ഇറാൻ ഉൾപ്പെടുന്ന ഏതെങ്കിലും കൂട്ടായ്മയുടെ യോഗത്തിൽ തങ്ങൾ പങ്കാളിയാകില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളും സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിനെ ലക്ഷ്യമിട്ട് ഇന്ന് നടന്ന ആക്രമണവും മന്ത്രാലയം ചൂണ്ടിക്കാട്ടി; ചർച്ചകൾ നടത്തുമ്പോൾ ഇത്തരം വസ്തുതകൾ അവഗണിക്കാൻ കഴിയില്ലെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും, വിവേചനമോ ഫീസോ പ്രത്യേക അനുമതിയോ കൂടാതെ എല്ലാ കപ്പലുകൾക്കും സുഗമമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുന്നതായിരിക്കണം എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഹോർമുസ് ജലപാതയിലൂടെ ഇറാൻ-ഒമാൻ കപ്പൽ ഗതാഗതം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതിനായി, ഇറാനിയൻ-ഗൾഫ് അറബ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഒമാനിലെ മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4