Advertisement
India

ഇന്ധന സർചാർജ്, ഒക്ടോബർ 6 മുതൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്

Published: October 05, 2026
ന്യൂഡൽഹി : ഏവിയേഷൻ ടർബൈൻ ഇന്ധന (ATF) വിലയിലുണ്ടായ വൻ വർധനവ് കണക്കിലെടുത്ത്, 2026 ഒക്ടോബർ 6-ന് അർദ്ധരാത്രി 12:01 മുതൽ എല്ലാ പുതിയ ബുക്കിംഗുകൾക്കുമുള്ള ടിക്കറ്റുനിരക്കുകളിൽ ഇൻഡിഗോ (IndiGo) മാറ്റം വരുത്തി.

രാജ്യാന്തര യാത്രകൾക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10,000 രൂപ വരെയായി സ്ലാബുകളിൽ വർധനവുണ്ടായിട്ടുണ്ട്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിനു മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ്. മലയാളി പ്രവാസികൾ ഏറെയുള്ള മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 5,500 രൂപയും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും അധികം ഈടാക്കും. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന തുകയായ 10,000 രൂപ സർചാർജ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ധനച്ചെലവിലുണ്ടായ വർധനവും പശ്ചിമേഷ്യയിലെ സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ചേർന്ന് ATF വിലയെ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിച്ചതായി എയർലൈൻ അറിയിച്ചു.

"ഇന്ധന വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനവ് - പ്രത്യേകിച്ച് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വർധനവ് - ATF ചെലവുകളെ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു," ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലേക്കാണ് എടിഎഫ് വില എത്തി നിൽക്കുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു പങ്കും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത് എന്നതിനാൽ, നിലവിലെ വിലവർധനവ് കമ്പനിയുടെ സാമ്പത്തിക ഘടനയെയും ദൈനംദിന സർവീസുകളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സർചാർജ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇൻഡിഗോ നിരക്ക് വർധിപ്പിച്ചതോടെ മറ്റ് വിമാനക്കമ്പനികളും വൈകാതെ സമാനമായ തീരുമാനത്തിലേക്ക് നീങ്ങിയേക്കാനാണ് സാധ്യത.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos