Advertisement
Saudi Arabia

'ലജ്ജാവഹമായ നുണ' മദീനയിൽ ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു

Published: October 15, 2026
സൻആ : വിശുദ്ധ നഗരമായ മദീനയെ ലക്ഷ്യമാക്കി വന്ന മിസൈൽ തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചതിന് പിന്നാലെ, മദീന മേഖലയിൽ തങ്ങൾ യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്ന് യെമനിലെ ഹൂതികൾ വ്യക്തമാക്കി.ഹൂതി സൈനിക വക്താവ് യഹ്യ സരീ 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

"സൗദി ലക്ഷ്യമാക്കി ഇന്ന് യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്ന് യെമൻ സായുധ സേന സ്ഥിരീകരിക്കുന്നു. മദീനയിൽ ആക്രമണം നടത്തിയെന്ന സൗദിയുടെ  അവകാശവാദം ലജ്ജാവഹമായ ഒരു നുണയാണ്," അദ്ദേഹം 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

വ്യാഴാഴ്ച(ഇന്ന്) മദീന മേഖലയിൽ വെച്ച് ഒരു ക്രൂയിസ് മിസൈൽ തടഞ്ഞുനശിപ്പിച്ചതായി ഹൂതികൾക്കെതിരെ പോരാടുന്ന, സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമേധാവി തുർക്കി അൽ-മാൽക്കി 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ ആരോപിച്ചിരുന്നു.ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ നഗരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന മദീനയിൽ ആക്രമണം നടത്തില്ലെന്ന് ഹൂതികൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos