സൗദി സൈനിക താവളം ആക്രമിച്ചതായി ഹൂതികൾ,ഹോർമുസ് ജലപാതയുമായി ബന്ധപ്പെട്ട ബദൽ നിർദേശത്തിൽ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ
അതേസമയം,എപ്പോഴാണ് ആക്രമണം നടത്തിയതെന്നു മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണക്കുന്ന യെമൻ സർക്കാർ സേനയും തമ്മിൽ ഈ ആഴ്ചയും രൂക്ഷമായ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പുതിയ അവകാശവാദവുമായി ഹൂതികൾ രംഗത്തെത്തിയത്.
ഇതിനിടെ,ഹോർമുസ് കടലിടുക്കിലെ ഗതാഗതവുമായി ബന്ധപ്പെട്ട ബദൽ നിർദേശങ്ങളിൽ ഇറാനും ഒമാനും ധാരണയിലെത്തിയതായും, ഇതുസംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച മസ്‌കത്തിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളെ അറിയിക്കുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാൻ്റെ ചർച്ചാ സംഘവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച്, അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനും ഒമാനും തമ്മിൽ നടന്ന തുടർച്ചയായ സാങ്കേതിക-നയതന്ത്ര ചർച്ചകൾക്കൊടുവിൽ ഓഗസ്റ്റ് അവസാനത്തോടെയാണ് ഈ അന്തിമ ധാരണ രൂപപ്പെട്ടതെന്ന് വാർത്താ ഏജൻസി അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4