Advertisement
Saudi Arabia

ദമ്മാം വിമാനത്താവളത്തിന് നേരെയും ഹൂതി ആക്രമണശ്രമം,പ്രതിരോധിച്ചതായി സൗദി സഖ്യസേന

Published: October 11, 2026
ദമ്മാം: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യം വെച്ചുള്ള യമനിലെ ഹൂതി വിമതരുടെ ആ​ക്രമണം തുടരുന്നു. ശനിയാഴ്ച റിയാദ്​ വിമാനത്താവളത്തിന്​ നേരെ ആക്രമണം നടത്തിയതിന്​ പിന്നാലെ രാത്രി ദമ്മാം വിമാനത്താവളത്തെയും ഹൂതികൾ ലക്ഷ്യംവെച്ചതായി സഖ്യസേന അറിയിച്ചു. ദമ്മാമിലേക്ക്​ സമീപകാലത്ത്​ ആദ്യമായാണ്​ ആക്രമണം നടക്കുന്നത്​. വിമാനത്താവളത്തിന്​ സമീപം പ്രൊജക്​ടൈൽ പതിച്ചതായി  സഖ്യസേന അറിയിച്ചിട്ടുണ്ട്​.എന്നാൽ, ഹൂതി ആക്രമണം ദമ്മാം വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ശനിയാഴ്ച ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട റിയാദ്​ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. റിയാദിൽ ഇന്ന്​ ഘട്ടംഘട്ടമായി ​പ്രവർത്തനം പുനരാരംഭിക്കുമെന്നാണ്​ സൂചന.

സൗദിയിൽ മറ്റ്​ രണ്ടിടങ്ങളിലേക്കും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്​. കിഴക്കൻ പ്രവിശ്യയിലേക്ക്​ നടത്തിയ ഡ്രോൺ​ ആക്രമണത്തെ തകർത്തതായി സഖ്യ ​സേന അറിയിച്ചു. റിയാദിന്​ സമീപം ഖർജിലേക്കും ബാലിസ്റ്റിക്​ മിസൈൽ ഉപയോഗിച്ച്​ ആക്രമണത്തിന്​ ​ശ്രമിച്ചതായി സഖ്യ സേന അറിയിച്ചു. മിസൈലിന്​ പ്രതിരോധിച്ചിട്ടുണ്ട്​.യമനിൽ ഹൂതി വിമതർക്കെതിരെ സഖ്യ​സേന ശക്​തമായ ആക്രമണം നടത്തുന്നുണ്ട്​. ശനിയാഴ്​ച പുലർച്ച ഹൂതികളുടെ 136 കേന്ദ്രങ്ങളിൽ സഖ്യ സേന ആക്രമണം നടത്തിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement