Advertisement
Saudi Arabia

ദമ്മാം വിമാനത്താവളത്തിലെ ആക്രമണം: മരണം രണ്ടായി, മരിച്ചവരിൽ ഇന്ത്യക്കാരനും

Published: October 22, 2026
ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ഒരു സൗദി പൗരനും ഇന്ത്യക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവർക്ക് നിസ്സാരമായത് മുതൽ ഗുരുതരമായത് വരെയുള്ള പരിക്കുകളുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി സുരക്ഷാ സേനയുമായി സഹകരിച്ച് നടപടികൾ തുടരുകയാണ്. അതേസമയം, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും വിമാന ഗതാഗതവും സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos