Advertisement
Saudi Arabia

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്

Published: October 16, 2026
ന്യൂഡൽഹി :മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.റിയാദിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട യാത്രാ സംബന്ധമായ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും,സാഹചര്യങ്ങൾ അനുകൂലമായാൽ സർവീസുകൾ പുനഃപരിശോധിക്കുമെന്നും എയർലൈൻ അറിയിച്ചു. 

യാത്ര റദ്ദാക്കപ്പെട്ടവർക്ക് ടിക്കറ്റ് തീയതി മാറ്റുന്നതിനോ (rescheduling) അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതിനോ (refund) അവസരമുണ്ടായിരിക്കും. യാത്രക്കാർ എയർലൈനിന്റെ വെബ്സൈറ്റ് വഴി തങ്ങളുടെ വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും, ബന്ധപ്പെടാനുള്ള വിവരങ്ങൾ (contact details) കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement