Advertisement
Oman

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം: നാല് ജീവനക്കാര്‍ക്ക് പരിക്ക്

Published: March 01, 2026
മസ്‌കത്ത്: ഒമാന്റെ വടക്കൻ തീരത്ത് മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് സമീപം എണ്ണ ടാങ്കറെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്. പലാവു റിപ്പബ്ലിക്കിന്റെ പതാക വഹിച്ച “സ്‌കൈലൈറ്റ്” എന്ന കപ്പലാണ് സംഭവത്തിൽപ്പെട്ടതെന്ന് ഒമാൻ മാരിടൈം  സെക്യൂരിറ്റി സെന്റർ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരിൽ 15 പേർ ഇന്ത്യൻ പൗരന്മാരും അഞ്ച് പേർ ഇറാനിയൻ പൗരന്മാരുമാണ്. നാല് ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ ചികിത്സയ്ക്കായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആക്രമണത്തിന്റെ സ്വഭാവം എന്താണെന്നതിലും കപ്പലിന് സംഭവിച്ച നാശനഷ്ടത്തിന്റെ തോത് എത്രയാണെന്നതിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ വേഗത്തിൽ നിയന്ത്രണത്തിലാക്കാനായതിലൂടെ സമുദ്ര അടിയന്തരാവസ്ഥകൾ നേരിടുന്നതിലെ രാജ്യത്തിന്റെ തയ്യാറെടുപ്പ് വ്യക്തമാകുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
 

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos