Advertisement
Oman

ഒമാനിൽ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു

Published: March 22, 2026
മസ്‌കത്ത്:ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിൽ പഴയ കെട്ടിടം തകർന്ന് വീണ് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു.

സ്ഥിരമല്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ച ഒരു കെട്ടിടമാണ് തകർന്നു വീണത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടികൾക്ക് ഗുരുതരമായ പരുക്കും പൊള്ളലും ഏറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, കെട്ടിടം നിർമിക്കാൻ ഉപയോഗിച്ച അസ്ഥിരമായ വസ്തുക്കളാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos