Advertisement
Saudi Arabia

സൗദിയിൽ കുടുങ്ങിക്കിടന്ന 3,000 ഉംറ തീർത്ഥാടകരെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Published: October 24, 2026
ന്യൂഡൽഹി :മേഖലയിലെ സംഘർഷത്തെ തുടർന്ന്, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സൗദി അറേബ്യയിൽ കുടുങ്ങിക്കിടന്ന ഏകദേശം 3,000 ഇന്ത്യൻ ഉംറ തീർത്ഥാടകർ നാട്ടിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം  അറിയിച്ചു. കൂടാതെ 10,000-ത്തിലധികം തീർത്ഥാടകർ ലഭ്യമായ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.

അവശേഷിക്കുന്ന ഇന്ത്യൻ തീർത്ഥാടകരെ കൂടി നാട്ടിലെത്തിക്കാൻ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്.ഇന്ത്യൻ ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ, റിയാദിലും ജിദ്ദയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴി തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. സാഹചര്യങ്ങൾ അപ്പപ്പോൾ അറിയാൻ ഇന്ത്യൻ പൗരന്മാർക്കായി കൃത്യമായ നിർദ്ദേശങ്ങളും നൽകിവരുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്ന മറ്റ് ഉംറ തീർത്ഥാടകരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

 
Advertisement