Advertisement
Saudi Arabia

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ആക്രമണം :ഒരു മരണം,എട്ടു പേർക്ക് പരിക്കേറ്റു

Published: October 22, 2026
ദമ്മാം :സൗദിക്ക് നേരെ യമനിലെ ഹൂതികൾ ആക്രമണം തുടരുന്നു.ബുധനാഴ്ച വൈകുന്നേരം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ അറിയിച്ചു.എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തെ തുടർന്നുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ അധികൃതർ നിലവിൽ തിട്ടപ്പെടുത്തിവരികയാണ്.

കിഴക്കൻ പ്രവിശ്യയിൽ ഡ്രോണുകൾ തകർത്തു. ഇതിനുപുറമെ, കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന നാല് ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തതായി യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യാഴാഴ്ച അറിയിച്ചു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ കൂടി സഖ്യസേന തടഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. മദീന, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും, തെക്കൻ പ്രവിശ്യ ലക്ഷ്യമാക്കി തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സഖ്യസേന നേരത്തെ പ്രതിരോധിച്ച് തകർത്തിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos