Advertisement
Qatar

വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി

Published: September 12, 2026
ദോഹ: വടകര കാര്‍ത്തികപ്പള്ളി സ്വദേശി പുളിയുള്ളതില്‍ ഇസ്ഹാഖ് (64 ) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതം വെള്ളിയാഴ്ച രാവിലെ അല്‍ സദ്ദിലെ താമസസ്ഥലത്തായിരുന്നു അന്ത്യം.ഖത്തറിലെ അല്‍ നഈമി കഫ്റ്റീരിയ ഗ്രൂപ്പില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് ഇസ്മായില്‍ പുളിയുള്ളതിൽ സഹോദരനാണ്.
പിതാവ്: പരേതനായ പുളിയുള്ളതില്‍ മൊയ്തു മുസ് ലിയാര്‍. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ്, കുല്‍സു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങള്‍: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തര്‍), റുഖിയ, ഹന്നത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos