Advertisement
Qatar

യുദ്ധഭീതിയുണ്ടാക്കി പണം കൊയ്യാൻ അമേരിക്ക,ഖത്തർ,ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് 8.6 ബില്യൺ ഡോളറിന്റെ ആയുധ വിൽപനയ്ക്ക് അനുമതി

Published: May 02, 2026
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സഖ്യകക്ഷികളായ ഖത്തർ, കുവൈത്ത് , യു.എ.ഇ,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്ക് 8.6 ബില്യൺ ഡോളറിലധികം വില  വരുന്ന ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച അറിയിച്ചു.ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധം  ഒമ്പത് ആഴ്ചക പിന്നിട്ട ശേഷം ദുർബലമായ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്ചയിലധികം തികയുന്ന സമയത്താണ് പുതിയ പ്രഖ്യാപനം.

വെള്ളിയാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പ്രഖ്യാപനം അനുസരിച്ച് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് വ്യോമ, മിസൈൽ സംവിധാനങ്ങളും പ്രതിരോധ പുനർനിർമ്മാണ പ്രവർത്തനങ്ങളും 992.4 മില്യൺ ഡോളർ വിലവരുന്ന ലേസർ-ഗൈഡഡ് ആയുധ കിറ്റായ അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റവും(APKWS) ഖത്തറിന് കൈമാറും.2.5 ബില്യൺ ഡോളർ വിലവരുന്ന  സംയോജിത യുദ്ധ കമാൻഡ് സിസ്റ്റം കുവൈത്തിനും 992.4 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം ഇസ്രായേലിനും കൈമാറും.147.6 മില്യൺ ഡോളറിന്റെ APKWS യുഎഇക്ക് വിൽക്കാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos