ദോഹ /ന്യൂഡൽഹി :കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദോഹയിൽ.മന്ത്രിയുടെ സന്ദർശന വിവരം അറിയിച്ചുകൊണ്ട് ധനമന്ത്രാലയം 'എക്സ്' (X)-ൽ പങ്കുവെച്ച കുറിപ്പിൽ, തിങ്കളാഴ്ച ദോഹയിൽ നടക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ പതിനൊന്നാമത് വാർഷിക യോഗത്തിൽ അവർ പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി, എഐഐബി (AIIB) പ്രസിഡന്റുമായും വിവിധ രാജ്യങ്ങളിലെ സമാന പദവിയിലുള്ളവരുമായും അവർ ഉഭയകക്ഷി ചർച്ചകൾ നടത്തും.
Union Minister for Finance and Corporate Affairs Smt. @nsitharaman will embark on an official visit to Qatar from 27th to 29thSeptember, 2026. The Union Finance Minister is leading the delegation comprising of Ministry of Finance officials.
— Ministry of Finance (@FinMinIndia) September 27, 2026
During the visit, FM Smt. @nsitharaman… pic.twitter.com/wA48MGv1iw
കഴിഞ്ഞ മാർച്ചിൽ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) പുതിയ പ്രസിഡന്റ് സൊ ജിയായിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ധനമന്ത്രി നിർമ്മല സീതാരാമൻ, ഇന്ത്യയും AIIB-യും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4