Advertisement
Qatar

അണ്ടർ-16 ബാസ്‌ക്കറ്റ്‌ബോൾ ലീഗ് സീസണിന് ഇന്ന് തുടക്കം,ആദ്യ മത്സരത്തിൽ ഖത്തർ എസ്.സി.യും അൽ റയ്യാനും നേർക്കുനേർ

Published: September 13, 2026
ദോഹ :2026-2027 അണ്ടർ-16 ബാസ്‌ക്കറ്റ്‌ബോൾ ലീഗ് സീസണിന് ഇന്ന് ദോഹയിൽ  തുടക്കമാകും. ഖത്തർ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഹാളിൽ നടക്കുന്ന ആദ്യ റൗണ്ടിലെ രണ്ട് മത്സരങ്ങളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുക.ആദ്യ മത്സരത്തിൽ ഖത്തർ എസ്.സി.യും അൽ റയ്യാനും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളും മികച്ച തുടക്കം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. രണ്ടാമത്തെ മത്സരത്തിൽ അൽ ഖോർ, അൽ സദ്ദിനെ നേരിടും.സെപ്റ്റംബർ 20-ന് അൽ വക്ര അൽ ഗറാഫയെയും അൽ അഹ്ലി അൽ ഷമാലിനെയും നേരിടും.ഒക്ടോബർ 4-ന് അൽ സദ്ദ് - ഖത്തർ എസ്.സി, അൽ റയ്യാൻ - അൽ അറബി മത്സരങ്ങളോടെ ഈ റൗണ്ട് അവസാനിക്കും.
നവംബർ 1-ന് മൂന്നാം റൗണ്ടിലെ രണ്ട് മത്സരങ്ങൾ നടക്കും. അൽ ഖോർ - അൽ ഷമാൽ മത്സരത്തിന് ശേഷം ഖത്തർ എസ്.സി - അൽ ഗറാഫ മത്സരം അരങ്ങേറും.നവംബർ 8-ന് അൽ അറബി - അൽ സദ്ദ്, അൽ വക്ര - അൽ അഹ്ലി മത്സരങ്ങളോടെ മൂന്നാം റൗണ്ട് പൂർത്തിയാകും.

നവംബർ 15-ന് അൽ ഷമാൽ - ഖത്തർ എസ്.സി, അൽ അഹ്ലി - അൽ ഖോർ മത്സരങ്ങളോടെ നാലാം റൗണ്ട് ആരംഭിക്കും.തുടർന്ന് നവംബർ 22-ന് അൽ ഗറാഫ - അൽ അറബി, അൽ സദ്ദ് - അൽ റയ്യാൻ മത്സരങ്ങളോടെ ഈ റൗണ്ട് സമാപിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos