നാളെ ലോകകപ്പിൽ പന്തുരുളുന്നത് കാത്ത് ലോകമലയാളികൾ,തഹ്‌സീൻ മുഹമ്മദിനൊപ്പം ഖത്തർ മലയാളികൾക്ക് അഭിമാനമായി മറ്റൊരാൾ കൂടിയുണ്ട്
അതേസമയം,തഹ്‌സീൻ മുഹമ്മദിനൊപ്പം മറ്റൊരു മലയാളി കൂടി ഖത്തർ ടീമിനൊപ്പമുള്ളത് മലയാളികൾക്ക് ഇരട്ടിമധുരമാവുകയാണ്.തഹ്‌സിൻ ഉപ്പെടെയുള്ള ടീമംഗങ്ങൾക്കായി ജഴ്‌സി തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തൃശ്ശൂർ പെരിങ്ങോട്ടുകര തുളുവാഞ്ചേരിയിലെ ഷഫീർ കൊറിയ കൂടി ഖത്തർ ടീമിനൊപ്പം അമേരിക്കയിലുണ്ട്.ടീമിന്റെ ‘സ്‌പോർട്‌സ്‌വെയർ ടെക്‌നീഷ്യ’നാണ് ഷഫീർ. ജഴ്‌സിയുടെ പ്രധാന രൂപകല്പനയെല്ലാം നിർവഹിക്കുന്നത് കായികോപകരണ നിർമാണ രംഗത്തെ പ്രധാന കമ്പനിയാണ്. എന്നാൽ, താരങ്ങളുടെ പേര്, നമ്പർ, ടീം ലോഗോ തുടങ്ങിയവ ജഴ്‌സിയിൽ തയ്യാറാക്കുന്നത് ഷഫീറാണ്. 20 വർഷമായി ഖത്തർ ഫുട്‌ബോൾ ടീമിനൊപ്പമുണ്ട്. നാട്ടിൽ ഡിസൈനിങ് പഠനത്തിനുശേഷം 2006-ലാണ് ഷഫീർ ആദ്യമായി ഖത്തറിലെത്തുന്നത്. അന്ന് ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിനുവേണ്ടി ഫുട്‌ബോൾ ടീമിന്റെ ജഴ്‌സി തയ്യാറാക്കാനാണ് ഷഫീർ താത്കാലികക്കാരനായി ഒരു മാസത്തെ വിസയിലെത്തുന്നത്. പിന്നീടത് സ്ഥിരം പദവിയായി. എതിർ ടീമുകൾക്ക് സമ്മാനമായി നൽകാറുള്ള ജഴ്‌സികൾ തയ്യാറാക്കുന്നതും ഷഫീർ തന്നെ. ഇതിനിടെ ഖത്തറിലെ അൽസദ് സ്പോർട്‌സ് ക്ലബ്, ഖത്തർ സ്‌പോർട്‌സ് ക്ലബ് എന്നിവർക്കുവേണ്ടിയും ജഴ്‌സി രൂപകല്പന ചെയ്തു. പ്രധാന ടൂർണമെന്റുകൾക്കായി ടീം പോകുമ്പോൾ കൂടെ ഷഫീറും ടീമിനൊപ്പമുണ്ടാകും. 2022 ലോകകപ്പ്, 2019, 2023 ഏഷ്യാകപ്പ്, 2025 ഗൾഫ് കപ്പ് തുടങ്ങിയവയ്‌ക്കെല്ലാം ടീമിന്റെ ജഴ്‌സി തയ്യാറാക്കിയത് ഷഫീർ ആയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub