അമീർകപ്പ് ഫൈനൽ കാണാൻ ഒരുങ്ങിക്കോളൂ,ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ടിക്കറ്റുകൾ വാങ്ങാം
ഒന്നും രണ്ടും വിഭാഗങ്ങളിലായി 20 ക്ലബ്ബുകൾ മാറ്റുരച്ച അമീർ കപ്പിന്റെ കലാശപ്പോരാട്ടത്തിനാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം മെയ് 9-ന് വേദിയാകുന്നത്. 10,30,50 റിയാൽ എന്നിങ്ങനെ മൂന്ന് കാറ്റഗറിലായി ടിക്കറ്റുകൾ ലഭ്യമാണ്.ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ വാങ്ങാൻ അവസരമുണ്ടായിരിക്കും. മെയ് 7 ന് റോഡ് ടു ഖത്തർ മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും.
ഫൈനലിന് പുറമേ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ഫാൻ സോണിൽ മത്സരത്തിന് മുമ്പും മത്സരത്തിനിടയിലും വിവിധ വിനോദ, സാംസ്കാരിക പരിപാടികളും അരങ്ങേറും.ഫാൻ സോൺ അനുഭവം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആരാധകർ നേരത്തെ എത്തണമെന്നും കിക്കോഫിന് മുമ്പ് നിശ്ചിത സീറ്റുകളിൽ ഇരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
മത്സരത്തിനിടെ നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാനും ആരാധകർക്ക് അവസരമുണ്ടായിരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab