Advertisement
Qatar

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ കുട്ടികൾക്കായി സംഘടിപ്പിച്ച റൂബിക്സ് ക്യൂബ് മത്സരം ശ്രദ്ധേയമായി

Published: July 25, 2026
ദോഹ: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എസ്ദാൻ മാൾ, വുകൈർ അൽ മെഷാഫ് ശാഖയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച റൂബിക്സ് ക്യൂബ് മത്സരം ശ്രദ്ധേയമായി.6–9 വയസ്സ്, 10–12 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി കുട്ടികൾ പങ്കെടുത്തു. അതിവേഗത്തിൽ റൂബിക്സ് ക്യൂബ് പൂർത്തിയാക്കി മത്സരാർത്ഥികൾ തങ്ങളുടെ കഴിവും മികവും പ്രകടിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രകടനം പരിപാടിയുടെ പ്രധാന ആകർഷണമായി.

വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അവരുടെ പങ്കാളിത്തത്തിന്റെ അംഗീകാരമായി പ്രോത്സാഹന സമ്മാനങ്ങളും നൽകി.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം കുട്ടികളുടെ സർഗാത്മകതയും ചിന്താശേഷിയും വളർത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.

പരിപാടിയെ വിജയമാക്കാൻ സഹകരിച്ച എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഗ്രാൻഡ് മാൾ മാനേജ്‌മെന്റ് നന്ദി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement