ഖത്തർ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം,നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
അതേസമയം,ആക്രമണത്തിൽ എത്രപേർ കൊല്ലട്ടുവെന്നോ എത്രപേർക്ക് പരിക്കേറ്റുവെന്നോ ഉള്ള വിവരങ്ങൾ UKMTO വ്യക്തമാക്കിയില്ല.കപ്പൽ ഏത് രാജ്യത്തുനിന്നുള്ളതാണെന്നും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും UKMTO അറിയിച്ചു.
മേഖലയിൽ സംഘർഷം തുടങ്ങിയ ശേഷം, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്.ഇതിന് പിന്നാലെ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.സുരക്ഷാ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഒക്ടോബർ 5-ന് അവസാനിച്ച ആഴ്ചയിൽ ഹോർമുസ് കടലിടുക്കിന് സമീപം എണ്ണ, ദ്രവീകൃത പ്രകൃതിവാതകം (LNG), ദ്രവീകൃത പെട്രോളിയം വാതകം (LPG) എന്നിവ കൊണ്ടുപോകുന്ന ടാങ്കറുകൾക്ക് നേരെ കുറഞ്ഞത് 12 ആക്രമണങ്ങളാണ് നടന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന പനാമയുടെ പതാകയുള്ള എണ്ണ ടാങ്കറിന് നേരെ നടന്ന ആക്രമണത്തിൽ 12 ജീവനക്കാർക്ക് പരിക്കേറ്റതായി ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക