Advertisement
Qatar

'സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ' വെള്ളിയാഴ്ച വക്ര ബർവ വില്ലേജിൽ

Published: October 21, 2026
ദോഹ : തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന "സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ" ഒക്ടോബർ 23, വെള്ളിയാഴ്ച
വൈകുന്നേരം 5.30 മുതല്‍ വക്ര
ബർവ്വ വില്ലേജ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

കേരളത്തിന്റെ തെക്കൻ ജില്ലകളില്‍  നിന്നുള്ള ഖത്തര്‍ പ്രവാസികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ സൗഹൃദ സംഗമം, പരസ്പരം അടുത്തറിയാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുമുള്ള മികച്ച അവസരമായി മാറും. കാർണിവലിനോടനുബന്ധിച്ച് കലാപരിപാടികള്‍, നോര്‍ക്ക ഹെൽപ് ഡെസ്ക്,ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, സൗജന്യ ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ് സര്‍വീസ്, ഭക്ഷ്യ, കരകൗശല സ്റ്റാളുകള്‍, ഹെന്ന ഡിസൈനിംഗ് തുടങ്ങിയവയുണ്ടാകും. പൊതു സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് മുഖ്യാതിഥിയാവും. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരെ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos