2026-ലെ മികച്ച സയൻസ് അധ്യാപികയ്ക്കുള്ള 'ശിക്ഷ ടൈംസ് ഗ്ലോബൽ എഡ്യൂക്കേറ്റേഴ്സ് പുരസ്കാരം' സൗമ്യ മാത്യുവിന്,ഖത്തർ ശാന്തിനികേതൻ സ്‌കൂൾ പുരസ്‌കാര നിറവിൽ
പുരസ്‌കാര നേട്ടത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റ് സൗമ്യ മാത്യുവിനെ അഭിനന്ദിച്ചു.വിദ്യാഭ്യാസരംഗത്ത് സൗമ്യ മാത്യു കാഴ്ചവെച്ച അർപ്പണബോധത്തെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ് പുരസ്കാരമെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിലും പ്രവർത്തനാധിധിഷ്ഠിത പഠനം പ്രോത്സാഹിപ്പിക്കുന്നതിലും അവർ കാണിച്ച പ്രതിബദ്ധത, ക്രിയാത്മകമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
സൗമ്യ മാത്യുവിനെ ആദരിച്ച ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റും ജീവനക്കാരും,സ്കൂളിനും അധ്യാപനവൃത്തിക്കും അവർ നൽകിയ വിലപ്പെട്ട സംഭാവനകളെ പ്രത്യേകം പ്രശംസിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4