Advertisement
Qatar

ഫിഫ മേധാവി ജിയാനി ഇൻഫാന്റിനോക്കെതിരായ പടയൊരുക്കം,പിന്തുണയുമായി ഖത്തറടക്കമുള്ള ഗൾഫ്-അറബ് രാഷ്ട്രങ്ങൾ

Published: August 13, 2026
ദോഹ :സ്വകാര്യ നിക്ഷേപ പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലായ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ഗൾഫ്-അറബ് രാജ്യങ്ങൾ രംഗത്തെത്തി.2030 ലോകകപ്പിന്റെ സഹ ആതിഥേയരായ മൊറോക്കോയും ഖത്തറും  ഉൾപ്പെടെ ആറ് അറബ് ദേശീയ ഫുട്ബോൾ അസോസിയേഷൻ മേധാവികളാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അറബ് ഫുടബോളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പിന്തുണ.അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഇൻഫാന്റിനോ നിലവിൽ ആഗോള ഫുട്‍ബോൾ ഭരണസമിതിയിൽ  കടുത്ത എതിർപ്പാണ് നേരിടുന്നത്. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ നീക്കം വിവാദമായതിനെത്തുടർന്ന്, യുഇഎഫ്എ (UEFA), എഎഫ്‌സി (AFC), കോൺകാകാഫ് (CONCACAF) എന്നീ മൂന്ന് കോൺഫെഡറേഷനുകൾ അദ്ദേഹത്തിന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും രാജിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇൻഫാന്റിനോ പ്രതിസന്ധിയിലായത്.

"അറബ് ഫുട്ബോൾ അസോസിയേഷനുകൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലും ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ച ഫിഫ (FIFA) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് ഞങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.ഒപ്പം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോക ഫുട്ബോളിന്റെ വികസനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു," ആറ് ഫെഡറേഷനുകളുടെ മേധാവികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്തർ ദേശീയ ഫുട്‍ബോൾ ഫെഡറേഷൻ മേധാവി  ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി, ഈജിപ്ത് ഫുട്ബോൾ ഫെഡറേഷൻ മേധാവി  ഹാനി അബോ റിദ, ലെബനൻ, മൊറോക്കോ, സുഡാൻ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളിലെ ഫെഡറേഷൻ തലവന്മാർ എന്നിവർ ചേർന്നാണ് സംയുക്ത  പ്രസ്താവനയിൽ ഒപ്പുവെച്ചത്.

"അറബ് ലോകത്തുടനീളമുള്ള ഫുട്ബോൾ അസോസിയേഷനുകൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലും ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും അറബ് ഫുട്ബോൾ വഹിക്കുന്ന സുപ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഫിഫ (FIFA) പ്രസിഡന്റ് ശ്രീ. ജിയാനി ഇൻഫാന്റിനോയ്ക്ക് ഞങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു; ഒപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലും ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പ്രതിബദ്ധതയിലുമുള്ള ഞങ്ങളുടെ വിശ്വാസം ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു," എന്ന് ആറ് ഫെഡറേഷനുകളുടെയും തലവന്മാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം,ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയിലേക്ക് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനോ ഇൻഫാന്റിനോയുടെ നീക്കത്തിൽ വ്യാപകപ്രതിഷേധമാണ് ഉയർന്നത്. യൂറോപ്യൻ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ, ഫിഫയുടെ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഫിഫ നടത്തുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കില്ലെന്നാണ് ഭീഷണി. ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഉൾപ്പെടെ സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos