Advertisement
Qatar

ഖത്തറിലെ പേൾ ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റ് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചതായി ഷെൽ കമ്പനി

Published: October 09, 2026
ദോഹ :ഇറാൻ ആക്രമണത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച ഖത്തറിലെ 'പേൾ ഗ്യാസ്-ടു-ലിക്വിഡ്സ്' (Pearl GTL) പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചതായി ഷെൽ (Shell) വ്യാഴാഴ്ച അറിയിച്ചു.ഈ പ്ലാന്റിൽ നിന്ന് പൂർണ്ണ ശേഷിയിൽ,ഒരു ദിവസം 140,000 ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു, കൂടാതെ ഷെല്ലിന്റെ ലൂബ്രിക്കന്റ് ബിസിനസ്സ് ഉൾപ്പെടെയുള്ള ഡൗൺസ്ട്രീം വിതരണ ശൃംഖലയെയും ഇത് മെച്ചപ്പെടുത്തും. ഖത്തർ എനർജി കരാർ പ്രകാരമുള്ള നാഫ്തയുടെ വിതരണവിതരണവും പുനരാരംഭിച്ചിട്ടുണ്ട്.  

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണെങ്കിൽ, 2027-ലെ ആദ്യ പാദത്തിനുള്ളിൽ 'പേൾ' (Pearl) പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് ഷെൽ (Shell) സിഇഒ വായൽ സവാനെ ഉദ്ധരിച്ച്  ജൂലൈയിൽ 'ഗ്യാസ് പ്രോസസ്സിംഗ് & എൽഎൻജി' (Gas Processing & LNG) റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തിൽ  പ്ലാന്റിനുണ്ടായ കേടുപാടുകൾ കാരണം നിർത്തിവെച്ചിരുന്ന നാഫ്ത കയറ്റുമതി പുനരാരംഭിച്ചുകൊണ്ട്, ഖത്തർ എനർജി (QatarEnergy)അവരുടെ നാഫ്ത ശേഖരം വീണ്ടും സ്പോട്ട് മാർക്കറ്റിലേക്ക് എത്തിച്ചതായി വ്യാപാരികൾ ഈയിടെ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു. ഈ നീക്കം വഴി പരിമിതമായ അളവിൽ ഉൽപ്പന്ന ശേഖരം (inventory) ഉണ്ടാക്കാൻ സാധിക്കുമെന്നും, എന്നാൽ ഉൽപ്പന്നങ്ങൾ കപ്പൽ മാർഗ്ഗം അയക്കുന്നതിനുള്ള സാധ്യത മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഷെൽ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos