ഖത്തർ കെ.എം.സി.സി മോഷണക്കേസ്: റൊട്ടാന ഗ്രൂപ്പിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മാനേജ്‌മെന്റ്
'റൊട്ടാന ഗ്രൂപ്പിന്റെ നിയമപരമായ ഉടമകളായ അഹമ്മദ് നാസർ മുഹമ്മദ് അൽ റയീസ്,അജ്മൽ കരുവാൻ കണ്ടിയിൽ എന്നിവർക്കോ റൊട്ടാനയുടെ മാനേജ്‌മെന്റിനോ ജീവനക്കാർക്കോ പ്രസ്തുത വ്യക്തികളുമായോ വിവാദങ്ങളുമായോ യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.ഇത്തരം വാർത്തകളുമായോ വിവാദങ്ങളുമായോ ഞങ്ങളുടെ സ്ഥാപനത്തിന്റെ പേരിനെ ബന്ധപ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും സോഷ്യൽ മീഡിയാ ഉപയോക്താക്കളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.'-മാനേജ്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി ഖത്തറിൽ നിരവധി ബ്രാഞ്ചുകളുമായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ പേരുമായി ചേർത്ത് ഖത്തർ കെ.എം.സി.സി മോഷണ വിവാദവമായി ബന്ധപ്പെടുത്തി ചില വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാനേജ്‌മെന്റ്റ് ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത്.മോഷണക്കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ ഇതേപേരിലുള്ള സ്ഥാപനത്തിന്റെ പേരാണ് വലിയ രീതിയിൽ തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക