Advertisement
Qatar

ടീ ടൈം നിയമപോരാട്ടം അവസാനിച്ചു, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ കരീമിന് സ്വീകരണം നൽകി

Published: December 13, 2025
ദോഹ: ജി.സി.സി, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തർ സാരഥ്യത്തിലേക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ കരീം തിരിച്ചെത്തി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് ടീ ടൈം മാനേജ്‌മെന്റും ബിസിനസ് സമൂഹവും  സ്വീകരണമൊരുക്കി.സൽവ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് സ്വീകരണ പരിപാടി നടന്നത്.

2002-ൽ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ടീ ടൈം' ചുരുങ്ങിയ  കാലയളവിൽ തന്നെ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാന്റാക്കുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമം വളരെ വലുതാണ്. ഖത്തറിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പാർട്ണർ ഡോ. മുഹമ്മദ് അൽ കഹ്താനി വിശിഷ്ടാതിഥി ആയിരുന്നു.

ഖത്തറിൽ ആരംഭിച്ച് എല്ലാ ജിസിസി രാജ്യങ്ങളിലും യു.കെയിലും ഇന്ത്യയിലുമായി ടീ ടൈം ഗ്രൂപ്പിനെ വളർത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്മെന്റ് തലത്തിൽ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos