ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ജാഗ്രത വേണം
ഒക്ടോബർ 17 ശനിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ അറിയിപ്പിലാണ് വരുംദിവസങ്ങളിലെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വകുപ്പ് വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യം ആഴ്ചയിലുടനീളം തുടരാമെന്നും അറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ചയോടെ മഴമേഘങ്ങൾ കൂടുതൽ സജീവമാകാനും ചില പ്രദേശങ്ങളിൽ ഇടിമിന്നലിന് കാരണമാകാനും സാധ്യതയുണ്ട്. മഴ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ വ്യക്തമാക്കുന്ന കാലാവസ്ഥാ ഭൂപടവും വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലെ കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങൾ ശ്രദ്ധിക്കണം.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.