ലണ്ടൻ ഡയമണ്ട് ലീഗിൽ ഖത്തറിന് നേട്ടം,പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ അബ്ദുറഹ്മാൻ സാംബ മൂന്നാമത്
46.61 സെക്കൻഡ് എന്ന ലോകത്തിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത നോർവേയുടെ കാർസ്റ്റൺ വാർഹോം, 47.45 സെക്കൻഡിൽ രണ്ടാമതെത്തിയ ജർമ്മനിയുടെ എമിൽ അഗ്യേ എന്നിവർക്ക് പിന്നിലായി 48.10 സെക്കൻഡ് സമയം കുറിച്ചാണ് സാംബ മത്സരം പൂർത്തിയാക്കിയത്.സിയാമെനിലെ ഉദ്ഘാടന മത്സരത്തിൽ 47.93 സെക്കൻഡ് എന്ന സീസണിലെ മികച്ച സമയം കുറിച്ചതിന് ശേഷം, ഈ സീസണിൽ ഡയമണ്ട് ലീഗിൽ സാമ്പയുടെ രണ്ടാമത്തെ മത്സരമായിരുന്നു ലണ്ടനിലേത്.സിലേഷ്യ, സൂറിച്ച്, ബ്രസ്സൽസ് എന്നിവിടങ്ങളിലായി സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ട്രോഫിക്കായുള്ള മത്സരത്തിൽ അബ്ദുറഹ്മാൻ സാംബ പങ്കെടുക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd