ഹിമ്യാൻ കാർഡ് ഉപയോഗിച്ച് ബഹ്‌റൈനിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കിയതായി ഖത്തർ സെൻട്രൽ ബാങ്ക്
വിവിധ വിൽപ്പന കേന്ദ്രങ്ങളിലൂടെയും എടിഎമ്മുകളിലൂടെയും ഉയർന്ന സുരക്ഷാ, സംരക്ഷണ മാനദണ്ഡങ്ങൾക്കനുസൃതമായി വാങ്ങൽ, പണം പിൻവലിക്കൽ തുടങ്ങിയ ഇടപാടുകൾ നടത്താൻ കഴിയും.2025 ഡിസംബർ മുതൽ കുവൈത്തിൽ ഹിമ്യാൻ കാർഡ് സൗകര്യം ലഭ്യമാക്കിയിരുന്നു.സുരക്ഷിതവും ഫലപ്രദവുമായ പ്രാദേശിക പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ സെൻട്രൽ ബാങ്ക് ആദ്യത്തെ ദേശീയ പേയ്‌മെന്റ് കാർഡായ ഹിമ്യാൻ പുറത്തിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub