Advertisement
Qatar

ഊർജമേഖലയിൽ സഹകരണം,ഇറാൻ പെട്രോളിയം മന്ത്രിയും ഖത്തർ ഊർജമന്ത്രിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി

Published: October 19, 2026
ദോഹ : ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ-കാബി, ഇറാൻ ആക്ടിംഗ് പെട്രോളിയം മന്ത്രി ഹമീദ് ബോവാർഡുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഊർജ്ജ മേഖലയിലെ പരസ്പര ബന്ധങ്ങളെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

പ്രധാന എൽ.എൻ.ജി (LNG) ഉൽപ്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ മാർച്ച് മാസത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തറിന് അതിശയവും ഞെട്ടലും ഉണ്ടായതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് പറഞ്ഞു.ഇക്കാര്യത്തിൽ ഇരുപക്ഷവും ഒരു "പൊതു ധാരണയിൽ" എത്തിയതായും ഷെയ്ഖ് സൗദ് കൂട്ടിച്ചേർത്തു.ഇതിന് പിന്നാലെയാണ് ഇറാന്റെയും ഖത്തറിന്റെയും ഊർജമന്ത്രിമാർ തമ്മിൽ ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos