Advertisement
Qatar

ജോർദാനിൽ ഖത്തറിന്റെ മെഡൽ തിളക്കം; വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസിൽ 20 മെഡലുകൾ

Published: August 21, 2026
അമ്മാൻ: ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന വെസ്റ്റ് ഏഷ്യ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 4 സ്വർണവും 2 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 20 മെഡലുകൾ വാരിക്കൂട്ടി ഖത്തർ ടീം. ഖത്തറിന് പുറമെ ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ലെബനൻ, പലസ്തീൻ, ഒമാൻ, ഇറാഖ്, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

ഖത്തറിനായി സ്വർണ്ണ മെഡലുകൾ നേടിയവർ :
അണ്ടർ-15 സിംഗിൾസ് (ആൺകുട്ടികൾ) വിഭാഗത്തിൽ അബ്ദുൽ അസീസ് നാസർ അബ്ദുല്ല,പുരുഷ ഡബിൾസിൽ മുഹമ്മദ് അബ്ദുൽ വഹാബ് - അബ്ദുല്ല അബ്ദുൽ വഹാബ് സഖ്യം,അണ്ടർ-19 ഡബിൾസ് (ആൺകുട്ടികൾ) വിഭാഗത്തിൽ അഹമ്മദ് അൽ ഖർനി - റവാദ് അൽ നാസർ സഖ്യം എന്നിവരാണ് സ്വർണം നേടിയത്.

വെള്ളി മെഡലുകൾ (2):
അണ്ടർ-19 സിംഗിൾസ്: സുൽത്താൻ അൽ കുവാരി

അണ്ടർ-13 ഡബിൾസ് (പെൺകുട്ടികൾ): സെറീന ഷെയ്ഖ് - ഡാന അൽ കാബി സഖ്യം

വെങ്കല മെഡലുകൾ (14):
വ്യക്തിഗത/ഡബിൾസ് വിഭാഗങ്ങൾ (8): മുഹമ്മദ് അബ്ദുൽവഹാബ് (പുരുഷ സിംഗിൾസ്); അഹമ്മദ് അൽ ഖർനി, റവാദ് അൽ നാസർ (അണ്ടർ-19 സിംഗിൾസ്); മുഹമ്മദ് അൽ സുലൈതി (അണ്ടർ-17 സിംഗിൾസ്); ആയ മഗ്ദി - മുഹമ്മദ് അബ്ദുൽവഹാബ് (മിക്സഡ് ഡബിൾസ്); ആയ മഗ്ദി - മറിയം അലി (വനിതാ ഡബിൾസ്); അബ്ദുൽ അസീസ് നാസർ - ഇസ്സ അൽ ഹദ്ദാദ് (അണ്ടർ-15 ഡബിൾസ്); അഹമ്മദ് അൽ അബ്ദുള്ള - മുഹമ്മദ് അൽ ഖതീതി (അണ്ടർ-11 ഡബിൾസ്).

ടീം ഇനങ്ങൾ (6): ആൺകുട്ടികളുടെ അണ്ടർ-11, അണ്ടർ-13, അണ്ടർ-15, അണ്ടർ-17 വിഭാഗങ്ങൾ, പെൺകുട്ടികളുടെ അണ്ടർ-13 വിഭാഗം, വനിതാ ടീം.

ഖത്തർ ടീമിന്റെ മികച്ച പ്രകടനത്തിൽ ഖത്തർ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ഹമദ് അഹമ്മദ് അൽ ഹമാദി സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്ത് കായികരംഗം വളർത്തുന്നതിനും പുതിയ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി അസോസിയേഷൻ നടത്തുന്ന തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos