എൽ.എൻ.ജി സുരക്ഷിതമാക്കാൻ ബദൽ മാർഗങ്ങളുമായി കമ്പനികൾ,ഖത്തറും യു.എ.ഇയും കടലിൽ വെച്ച് കപ്പൽ മാറ്റുന്നതായി റിപ്പോർട്ട്
അസംസ്‌കൃത എണ്ണ (Crude Oil) കടലിൽ വെച്ച് കപ്പലുകൾ തമ്മിൽ മാറ്റി കയറ്റാറുണ്ടെങ്കിലും, എൽ.എൻ.ജി ഇത്തരത്തിൽ കടലിൽ വെച്ച് നേരിട്ട് കൈമാറുന്നത് അപൂർവമാണ്.
ജൂലൈ 31-ന് ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽ നിന്ന് ചരക്കുമായി പുറപ്പെട്ട 'ഗ്യാസ്ലോഗ് ഷാങ്ഹായ്' എന്ന എൽ.എൻ.ജി കപ്പൽ ഹോർമുസ് കടലിടുക്കിൽ വെച്ച് സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ ഈ കപ്പൽ ഒമാൻ തീരത്ത് വെച്ച് 'ഗ്യാസ്ലോഗ് സവന്ന' എന്ന കപ്പലിലേക്ക് 'ഷിപ്പ്-ടു-ഷിപ്പ്' രീതിയിൽ എൽ.എൻ.ജി കൈമാറുകയായിരുന്നു.ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ 'ഗ്യാസ്ലോഗ്' ആണ് ഈ രണ്ട് കപ്പലുകളും നിയന്ത്രിക്കുന്നത്. വാർത്തയോട് ഖത്തർ എനർജിയോ ഗ്യാസ്ലോഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd