Advertisement
Qatar

പാസ്‌പോർട്ട്, റസിഡൻസി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഖത്തറും യു.എ.ഇയും; ഖത്തർ പ്രതിനിധി സംഘം യു.എ.ഇ സന്ദർശിച്ചു

Published: October 10, 2026
ദോഹ /ദുബായ് : പാസ്‌പോർട്ട് സേവനങ്ങളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി,ഖത്തർ  ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി സംഘം യു.എ.ഇ സന്ദർശിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സിലെ യൂണിഫൈഡ് സർവീസസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മൊഹന്നദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യു.എ.ഇ സന്ദർശിച്ചത്. അബുദാബി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. 

പാസ്‌പോർട്ട്, റസിഡൻസി സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആധുനിക രീതികൾ അവലോകനം ചെയ്യുക, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങൾ ലഘൂകരിക്കൽ, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയിൽ വിവരങ്ങളും പ്രവർത്തനപരിചയവും പങ്കുവെക്കാൻ ലക്ഷ്യമാക്കിയായിരുന്നു സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement