Advertisement
Qatar

പോരാട്ടം ഇനി ഇന്ത്യയിലേക്ക്;അണ്ടർ-18 ബാസ്‌ക്കറ്റ്‌ബോൾ ഏഷ്യൻ കപ്പിൽ തിളങ്ങാൻ ഖത്തർ സംഘം

Published: August 11, 2026
ദോഹ : ഓഗസ്റ്റ് 13 മുതൽ 23 വരെ നടക്കുന്ന ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിനായി ഖത്തറിന്റെ അണ്ടർ-18 ബാസ്‌ക്കറ്റ്‌ബോൾ ടീം ചൊവ്വാഴ്ച(ഇന്ന്) ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് തിരിക്കും.ചൈന, ഇറാൻ, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഖത്തറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14-ന് ഇറാനെതിരെയാണ് ആദ്യമൽസരം. തുടർന്ന് 16-ന് ചൈനയെയും 18-ന് ശ്രീലങ്കയെയും നേരിടും.ദോഹയിൽ നടന്ന ഗൾഫ് യോഗ്യതാ മത്സരങ്ങളിൽ ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡൽ നേടിയാണ് ഖത്തർ ഏഷ്യൻ കപ്പ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയത്.
ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന 2027-ലെ FIBA ​​അണ്ടർ-19 ലോകകപ്പിനുള്ള യോഗ്യതാ ടൂർണമെന്റ് കൂടിയാണ് ഏഷ്യൻ കപ്പ്. ഇതിൽ മികച്ച നാല് ടീമുകൾക്ക് ലോകകപ്പ് യോഗ്യത ലഭിക്കും.ഗൾഫ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം, തുർക്കിഷ് പരിശീലകനായ സെൻഗിസ് കരാഡാഗിന്റെ കീഴിൽ ദോഹയിൽ പരിശീലന ക്യാമ്പ് നടത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് ടീം ഇന്ത്യയിലേക്ക് തിരിക്കുന്നത്.

ഖത്തർ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലും ദേശീയ ടീമുകളുടെ ഡയറക്ടറുമായ സാദൂൺ സബാഹ് അൽ കുവാരിയാണ് സംഘത്തെ നയിക്കുന്നത്.അബ്ദുല്ല യാസിൻ, തമീം അഷ്‌റഫ് അബു ഇസ, സിയാദ് അൽ ബിതാർ, മുആദ് ഒമർ മൂസ, അസം മുഹമ്മദ് യാക്കൻ, സിയാദ് തമർ അൽ ജൗഹാരി, മുഹമ്മദ് സയീദ് ബദ്‌രി, മഹ്മൂദ് താമർ ഇബ്രാഹിം, അമേർ ഷാഹി ഇബ്രാഹിം മൂസ, യൂസ് മൊഹദ് ഇക്കെന്ന, ഒവെൻ അബ്ദുൾ ഇക്കെന്ന എന്നിവരാണ് ടീമിലുള്ളത്. (ക്യുഎൻഎ)
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos