Advertisement
Qatar

2026, 2028 അന്താരാഷ്ട്ര പാഡൽ ലോകകപ്പ് മത്സരങ്ങൾക്ക് ഖത്തർ വേദിയാകും

Published: July 09, 2026
ദോഹ : അന്താരാഷ്ട്ര പാഡൽ (FIP) 2026, 2028 ലോകകപ്പിന് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ പാഡൽ ഫെഡറേഷനും ഖത്തർ പാഡൽ ഫെഡറേഷനും അറിയിച്ചു.ദോഹയിലെ അത്യാധുനിക കായിക സമുച്ചയമായ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആ ആൻഡ് സ്ക്വാഷ് കോംപ്ലക്സിലായിരിക്കും (Khalifa International Tennis and Squash Complex) മത്സരങ്ങൾ നടക്കുക. മുൻപ് വിജയകരമായി ലോക ടൂർണമെന്റുകൾ സംഘടിപ്പിച്ച പരിചയസമ്പത്താണ് ഖത്തറിന് വീണ്ടും നറുക്കുവീഴാൻ കാരണം. നാല് തവണ ഖത്തർ മേജർ പ്രീമിയർ പാഡൽ മത്സരങ്ങൾക്കും കഴിഞ്ഞ പാഡൽ ലോകകപ്പിനും ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്സ് വേദിയായിട്ടുണ്ട്.മിഡിൽ ഈസ്റ്റിലെ കായിക തലസ്ഥാനമെന്ന ഖത്തറിന്റെ പദവി കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കും.

2026-ലെ ടൂർണമെന്റ് നവംബർ 2 മുതൽ 7 വരെ നടക്കും. ലോക കിരീടത്തിനായി 16 പുരുഷ-വനിതാ ദേശീയ ടീമുകൾ ദ്വിവത്സര ടൂർണമെന്റിൽ മത്സരിക്കും.പാഡൽ (Padel) ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പുരുഷ-വനിതാ വിഭാഗങ്ങളിലെ വിജയികൾക്ക് തുല്യമായി വീതിച്ചുനൽകും.2026-ലെലോകകപ്പിൽ 1.2 ദശലക്ഷം യൂറോയാണ്(ഏകദേശം 11.1 കോടി രൂപ) ജേതാക്കൾക്ക് ലഭിക്കുക.എന്നാൽ, 2028-ൽ 1.35 ദശലക്ഷം യൂറോയായി(ഏകദേശം 12.35 കോടി രൂപ )വർധിക്കും.

മികച്ച കായിക അടിസ്ഥാന സൗകര്യങ്ങൾ, കായികതാരങ്ങൾക്കും ദേശീയ പ്രതിനിധി സംഘങ്ങൾക്കും നൽകുന്ന സൗകര്യങ്ങൾ, പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള പരിചയം, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ, സാമ്പത്തിക സുരക്ഷ ഉൾപെടെ സമീപകാലത്തായി ഖത്തർ കെട്ടിപ്പടുത്ത ശക്തമായ കായിക പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് മത്സരങ്ങൾ ദോഹയിൽ നടത്താൻ തീരുമാനിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement