Advertisement
Qatar

എൽഎൻജി ഉൽപാദനശേഷി ഗണ്യമായി വർധിപ്പിക്കും; പദ്ധതികളുമായി ഖത്തർ

Published: July 30, 2025
ദോഹ: എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ഉൽപ്പാദനശേഷി ഗണ്യമായി വർധിപ്പിക്കാൻ പദ്ധതികളുമായി ഖത്തർ. ആഗോളതലത്തിൽ ഓരോ വർഷവും വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് എൽഎൻജി ഉൽപാദന ശേഷി വർധിപ്പിക്കുന്നത്. നിലവിലുള്ള പ്ലാന്റുകളുടെ പ്രവർത്തനം കൂടുതൽ ത്വരിതമാക്കാനും പുതിയ പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനുമാണ് ധാരണ.
രാജ്യത്ത് എൽഎൻജി വികസനം മുന്നേറ്റപാതയിലാണെന്നും പ്രതിവർഷം 142 ദശലക്ഷം ടൺ ഉൽപാദനശേഷി എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ എനർജി വ്യക്തമാക്കി. നോർത്ത് ഫീൽഡ് എൽഎൻജി വികസന പദ്ധതിയുടെ ഭാഗമായുള്ള നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത് എന്നിവയ്ക്കായി  30 ബില്യൺ ഡോളർ ചെലവഴിച്ചു. ഇതുവഴി 2028 ആകുമ്പോൾ എൽഎൻജി ഉൽപാദന ശേഷി 77.5 ദശലക്ഷം ടണ്ണിൽ നിന്ന് 126 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനാകും. കഴിഞ്ഞ ദിവസം മീഡ് (എം ഇ ഇ ഡി) ആതിഥേയത്വം വഹിച്ച 'മേന ഓയിൽ ആൻഡ് ഗ്യാസ് പ്രോജക്ട്സ് മാർക്കറ്റ് 2025-26' വെബിനാറിലാണ് ഖത്തർ എനർജി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പദ്ധതികളുടെയും എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നീ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2025 ഓടെ എൽഎൻജി ഉൽപ്പാദനം പ്രതിവർഷം 110 ദശലക്ഷം ടൺ ആയി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നോർത്ത് ഫീൽഡ് ഈസ്റ്റ് പദ്ധതിക്കായി 2021 ൽ തന്നെ ഖത്തർ എനർജി  ഇപിസി കരാറുകൾ നൽകിയിരുന്നു. 2024 ഫെബ്രുവരിയിൽ മൂന്നാം ഘട്ട വിപുലീകരണം പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതി, 2030 ഓടെ കമ്മീഷൻ ചെയ്യാനാകും. ഇതുവഴി ഉൽപാദന ശേഷി 142 ദശലക്ഷം ടണ്ണായി വർധിപ്പിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഹാമാരിക്ക്ശേഷം പ്രധാന പ്ലാന്റുകളുടെ പ്രവർത്തനം ത്വരിതമായതോടെ രണ്ട് വർഷത്തിനിടെ എൽഎൻജി മേഖലയിൽ റെക്കോഡ് മൂലധന നിക്ഷേപമാണുണ്ടായത്. ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യവുമായ സൗദി അറേബ്യയാണ് മുന്നിൽ. യുഎഇയും ഖത്തറും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ആഗോള വിപണി, ഇതുവരെയുള്ള സജീവ കരാറുകളുടെയും ചെലവുകളുടെയും വിശകലനം, ഇതിനകം നൽകിയിട്ടുള്ള ജോലികൾ അനുസരിച്ച് മികച്ച കരാറുകളുടെ വിശകലനം, ദീർഘകാല മൂലധന നിക്ഷേപവും ചെലവും അടക്കമുള്ള കാര്യങ്ങൾ വെബിനാറിൽ ചർച്ചയായി. അടുത്ത 18 മാസത്തിനുള്ളിൽ ടെൻഡർ ചെയ്ത് നൽകേണ്ട പ്രധാന കരാറുകൾ, മികച്ച കരാറുകാർ, ക്ലയന്റുകൾ എന്നിവയ്ക്ക് പുറമെ എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽസ് എന്നിവയുടെ വിപണി ഉയർച്ച താഴ്ചകളും സാധ്യതകളും വെബിനാറിൽ അവതരിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos