Advertisement
Qatar

രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന പുതിയൊരു സുരക്ഷാ സംവിധാനം മേഖലയിൽ ആവശ്യമാണെന്ന് ഖത്തർ

Published: October 27, 2026
ദോഹ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ശാശ്വതമായി അവസാനിപ്പിക്കുന്നതിനായി പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ (MoFA) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഇബ്രാഹിം സുൽത്താൻ അൽ ഹാഷ്മി അറിയിച്ചു.

നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും, യു.എസും ഇറാനും തമ്മിൽ സമാധാനപരമായ പരിഹാരത്തിന് വഴിയൊരുക്കുന്നതിനുമുള്ള മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഖത്തർ പ്രതിനിധി സംഘം ഇറാൻ സന്ദർശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയുടെയും 'മക്ക കരാറിൽ' (Mecca pact) ഉൾപ്പെട്ട രാജ്യങ്ങളുടെയും ശ്രമങ്ങൾ ഖത്തറിന്റെയും പാകിസ്ഥാന്റെയും ശ്രമങ്ങളെ പിന്തുണക്കുന്നതാണെന്ന് അൽ ഹാഷ്മി പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന ഒരു പുതിയ സുരക്ഷാ സംവിധാനം ഈ മേഖലയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos