Advertisement
Qatar

യുദ്ധഭീഷണിക്കിടയിലും ചർച്ചകൾ സജീവം,അടച്ചിട്ട മുറികളിലെ ചർച്ചകൾക്ക് വിജയസാധ്യത കൂടുതലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ്

Published: October 20, 2026
ദോഹ : ഇറാനും അമേരിക്കയും തമ്മിൽ വീണ്ടും സംഘർഷമുണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുമ്പോഴും ഇരുപക്ഷങ്ങൾക്കുമിടയിൽ നയതന്ത്രശ്രമങ്ങൾ തുടരുകയാണെന്നും ചർച്ചകൾ നടത്തിവരികയാണെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.ദോഹയിൽ നടക്കുന്ന 'ഗ്ലോബൽ സെക്യൂരിറ്റി ഫോറ'ത്തിൽ സംസാരിക്കുന്നതിനിടെയാണ്ജെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങൾക്കാണ് വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേഖലയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൗദി അറേബ്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനെതിരെ തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയിലെ നമ്മുടെ സഹോദരങ്ങൾക്ക് ഖത്തർ പിന്തുണ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos