ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അമേരിക്കയെ മാത്രം ആശ്രയിച്ചാൽ പോരാ,കൂട്ടായ പങ്കാളിത്തത്തിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ്
"സുരക്ഷാ കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് മാത്രമാണ് മുന്നോട്ടുള്ള ഏക വഴി.ഗൾഫ് രാജ്യങ്ങൾക്ക് തങ്ങളുടെ പങ്കാളികളെയും സഖ്യകക്ഷികളെയും തുടർന്നും ആവശ്യമുണ്ടെങ്കിലും, അവരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല-" അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്; സംഘർഷത്തിനിടെ, ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപെടെ ഇറാൻ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു.സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങൾക്കെതിരെയും ഇറാൻ വ്യാപകമായ ആക്രമണങ്ങൾ നടത്തിയിരുന്നു.ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു മജീദ് അൽ-അൻസാരിയുടെ പ്രതികരണം.
മേഖലയിലെ സുരക്ഷയെയും കപ്പൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ച സംഘർഷങ്ങൾക്കിടയിൽ, യു.എസിനും ഇറാനുമിടയിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തർ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4