ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ജിസിസിയിൽ ഖത്തർ മൂന്നാമത്,2030 ദോഹ ഏഷ്യൻ ഗെയിംസ് പതാക ഖത്തർ പ്രധാനമന്ത്രി ഏറ്റുവാങ്ങി
സൗദി അറേബ്യയും കുവൈത്തും നാല് സ്വർണം വീതമാണ് നേടിയത്. സൗദി മൂന്ന് വെള്ളിയും പത്ത് വെങ്കലവും നേടിയപ്പോൾ കുവൈത്തിന് ഒരു വെള്ളിയും നാല് വെങ്കലവുമാണ് നേടാനായത്. ഇക്വസ്ട്രിയൻ ഷോ ജമ്പിങിൽ സൗദി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഷൂട്ടിങിലും കരാട്ടെയിലുമായിരുന്നു കുവൈത്തിന്‍റെ മെഡൽ നേട്ടം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണയും ഒമാന് സ്വർണം നേടാനായില്ല. ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് ഒമാൻ ജപ്പാനിൽ നിന്ന് മടങ്ങുന്നത്.
2023ലെ ഹാങ്ഷൗ ഗെയിംസിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ജിസിസി രാജ്യങ്ങൾ ഐച്ചി നഗോയയിൽ കാഴ്ചവെച്ചത്. സ്വർണ നേട്ടത്തിലും മെഡൽ വേട്ടയിലും നേട്ടമുണ്ടാക്കാൻ സാധിച്ചു.
20230ലെ ഏഷ്യൻ ഗെയിംസ് വീണ്ടും ദോഹയിലേക്ക് എത്തും. എല്ലാ ഏഷ്യക്കാർക്കും ഞങ്ങളുടെ ഹൃദയം തുറന്നിട്ടിരിക്കുന്നതായും ദോഹയിലേക്ക് സ്വാഗതമെന്നും ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് സമാപനത്തിൽ ശൈഖ് ജുആൻ പറഞ്ഞു. 2030 ദോഹ ഏഷ്യൻ ഗെയിംസ് പതാക ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി സ്വീകരിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക