Advertisement
Qatar

ഖത്തർ പ്രവാസി വെൽഫെയർ സതേണ്‍ കണക്ട് പോസ്റ്റര്‍ പ്രാശനം ചെയ്തു

Published: October 08, 2026
ദോഹ : പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സതേണ്‍ കണക്ട്, സൗത്ത് കേരള കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ തെക്കന്‍ ജില്ലകളിൽ നിന്നുള്ള പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 23 വെള്ളിയാഴ്ചയാണ്‌ നടക്കുക. കലാ സാംസ്കാരിക പരിപാടികള്‍, പ്രവാസികള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്ന കൗണ്ടറുകള്‍, ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദ പരിപാടികള്‍, ഭക്ഷ്യ കരകൗശല സ്റ്റാളുകള്‍, പൊതു സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാവും.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സംഘാടക സമിതിയംഗങ്ങളായ അസീം എം.ടി, സഞ്ചയ് ചെറിയാന്‍, മന്‍സൂര്‍ എം.എച്ച്, മുബാറക്, നജീം കൊല്ലം, നാസറുദ്ദീന്‍, നിസ്താര്‍ കളമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement