ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കൽ ഇനി കൂടുതൽ എളുപ്പം; സ്വാതന്ത്ര്യദിനത്തിൽ ഖത്തർ പോസ്റ്റിന്റെ സമ്മാനം
ഈ സംവിധാനം വഴി ഖത്തറിലുള്ള ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ കുടുംബങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിജിറ്റലായി സുരക്ഷിതമായും വേഗത്തിലും പണം അയക്കാൻ സാധിക്കും.
തപാൽ സേവനങ്ങളെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് കൂടുതൽ വിശ്വസനീയമായ പണമിടപാടുകൾ ഉറപ്പാക്കുന്നതാണ് പുതിയ സേവനം. പ്രവാസി മലയാളി സമൂഹമടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയക്കുന്നത് ലളിതമാക്കാനും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും ഇത് സഹായിക്കും.
തപാൽ-സാമ്പത്തിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട്, സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഖത്തർ പോസ്റ്റ് നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമാണിത്.ഉപഭോക്താക്കൾക്ക് കൂടുതൽ പ്രായോഗികമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd