ജനപ്രീതിയുടെ 53 വർഷങ്ങൾ,'സ്ക്രാച്ച് ആൻഡ് വിൻ' പ്രൊമോഷനുമായി ഖത്തറിലെ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൽ സമ്മാനപ്പെരുമഴ
ഓൾഡ് എയർപോർട്ട് റോഡിലെ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൽ നിന്നും ഓരോ നൂറ് റിയാലിനും ഷോപ്പിങ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന സ്ക്രാച്ച് ആന്റ് വിൻ കാർഡ് വഴി കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.നാലു ദിവസത്തെ ‘സ്ക്രാച്ച് ആന്റ് വിൻ’ പ്രൊമോഷനും ഇന്ന് തുടക്കമാവും.
ഫെബ്രുവരി ഒമ്പത് ഞായറാഴ്ച രാവിലെ 10ന് തുടങ്ങുന്ന ‘സ്ക്രാച്ച് ആന്റ് വിൻ’ സമ്മാനപ്പെരുമഴ 12ന് രാത്രി വരെ നീണ്ടുനിൽക്കും. സ്വർണ നാണയങ്ങൾ, സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ മുതൽ ഷോപ്പിങ് റിവാർഡ് പോയന്റുവരെ ആകെ 12,000ത്തിലേറെ സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാമെന്ന് ജനറൽ മാനേജർ ജാഫർ ടി.കെ പറഞ്ഞു.
ഇന്ത്യയിൽ നിന്നും പഴങ്ങളും പച്ചക്കറികളും ആദ്യമായി ഖത്തറിൽ ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ച സ്ഥാപനമായാണ് ‘ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിന്റെ തുടക്കം. 1972ൽ അൽ ബിദ്ദയിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയതോടെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ന്യായമായ വിലയിൽ ഉപഭോക്താക്കളിലെത്തിച്ചു.
സ്വദേശി- പ്രവാസി ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നേടികൊണ്ടാണ് അരനൂറ്റാണ്ട് പിന്നിട്ട ജൈത്രയാത്രയെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു. നിരവധി ദക്ഷിണേന്ത്യൻ ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ഖത്തറിലെ ഡീലർഷിപ്പും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിനാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F