Advertisement
Qatar

റമദാനിൽ ആരോഗ്യകരമായ ജീവിത ശൈലി,2027 ഖത്തർ ദേശീയ കായികദിനത്തിന്റെ സമയക്രമം ഇങ്ങനെ

Published: October 18, 2026
ദോഹ: ഖത്തറിന്റെ ദേശീയ കായിക ദിനമായ ‘സ്പോർട്സ് ഡേ 2027’ വിശുദ്ധ റമദാൻ മാസത്തിലായിരിക്കുമെന്ന് സംഘാടക സമിതി. ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയായ 2027 ഫെബ്രുവരി 9-നാണ് കായിക ദിനം. ‘റമദാൻ... ഒരു സുവർണ്ണാവസരം’ (Ramadan... a Golden Opportunity) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 18 ഞായറാഴ്ചയാണ്  സംഘാടക സമിതി ഇതുസംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.

റമദാൻ മാസത്തിലെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ രണ്ട് സമയക്രമങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ലഘുവായ വ്യായാമങ്ങൾ തുടങ്ങിയവ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെ നടക്കും.

നീന്തൽ, ഫുട്ബോൾ, വോളിബോൾ, പരമ്പരാഗത കായിക വിനോദങ്ങൾ, തീവ്രത കൂടിയ വ്യായാമങ്ങൾ എന്നിവ തറാവീഹ് നമസ്കാരത്തിന് ശേഷം രാത്രി 9 മുതൽ 11.30 വരെയാണ് സംഘടിപ്പിക്കുക.

റമദാൻ മാസത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ കായിക പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക  :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos