تحذّر وزارة الصحة العامة من استخدام منتج “Gastrozero” لاحتوائه على مواد دوائية ضارة وغير معلن عنها، مما يشكّل خطراً على الصحة العامة The Ministry of Public Health warns against using “Gastrozero” as it contains harmful, undeclared pharmaceutical ingredients that pose a risk to public health
— وزارة الصحة العامة (@MOPHQatar) October 12, 2026
ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ സ്ലിമ്മിംഗ് ഉൽപ്പന്നത്തിൽ രണ്ട് അപ്രഖ്യാപിത ഫാർമസ്യൂട്ടിക്കൽ പദാർത്ഥങ്ങളായ സിബുട്രാമൈൻ, സിൽഡെനാഫിൽ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി..ഈ വസ്തുക്കളുടെ സാന്നിധ്യം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉൽപ്പന്നത്തിന് ഖത്തറിൽ ലൈസൻസ് ഇല്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇത് പ്രചരിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.പ്രധാനമായും ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് 'ഗ്യാസ്ട്രോസീറോ' (GastroZero) ഉൽപന്നത്തിന്റെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.ഇതിൽ സസ്യങ്ങളിൽനിന്നുള്ള നാരുകളും മറ്റു സസ്യസത്തുകളും അടങ്ങിയിട്ടുണ്ടെന്നാണ് വിശദീകരിക്കുന്നതെങ്കിലും ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഖത്തറിലെ എല്ലാ പ്രസക്തമായ സ്ഥാപനങ്ങളുമായും സഹകരിച്ച്, പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നിയമലംഘകർക്കെതിരെ ആവശ്യമായ നിയന്ത്രണ, നിയമ നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.സംശയാസ്പദമായതോ അനിയന്ത്രിതമായതോ ആയ ഉൽപ്പന്നങ്ങളുടെ പരസ്യം ശ്രദ്ധയിൽ പെട്ടാൽ 16000 എന്ന നമ്പറിൽ നേരിട്ട് വിളിച്ചോ ghcc@moph.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.