ഖത്തർ മാലിക് ദീനാർ കോളേജ് അലൂമിനി അസോസിയേഷൻ സംഗമവും എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു
ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് അബ്ദുൽ റഹിമാൻ എരിയാൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ജസ്സിർ മാങ്ങാട് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
Pharma Super Kings, Pharma Warriors, Dose Devils, Pharma Kinetics എന്നീ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലീഗ് മത്സരങ്ങൾ മുതൽ ഫൈനൽ വരെ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂർണമെന്റിന്റെ വിജയത്തിന് കരുത്തേകി.
മത്സരങ്ങൾ ഷെരീഫ് മേപ്പുരി, നവീൻ ക്രിസ്റ്റീഫോർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.
ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ, വിനോദ മത്സരങ്ങൾ, ഗെയിമുകൾ, സമ്മാന പദ്ധതികൾ എന്നിവയും സംഘടിപ്പിച്ചു. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം പൂർവ വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുന്ന വേദിയായി.
പരിപാടിയുടെ വിജയത്തിനായി ആരിഫ് ബംബ്രൺ, ഹനീഫ് പേരാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഷംനാദ് കല്ലാർ, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേട്രിയ, അജ്മൽ റോഷൻ, സുലൈമാൻ അസ്‌കർ, ഹസീബ്, ഉസൈർ മുഹമ്മദ്, നൗഫൽ, ജസ്സിർ മാങ്ങാട്, റിയാസ് എന്നിവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd