Advertisement
Qatar

2027-ൽ ഖത്തറും കുവൈത്തും ശക്തമായ സാമ്പത്തിക മുന്നേറ്റം നടത്തുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)

Published: July 09, 2026
ദോഹ/കുവൈത്ത് സിറ്റി : 2027-ൽ കുവൈത്തും ഖത്തറും ഗൾഫ് മേഖലയിൽ ഏറ്റവും ശക്തമായ സാമ്പത്തിക കുതിപ്പ് നടത്തുന്ന രാജ്യങ്ങളാകുമെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (World Economic Outlook) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.ഈ രാജ്യങ്ങളിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) അടുത്ത വർഷം 10 ശതമാനത്തിലധികം സാമ്പത്തിക വളർച്ചയാണ് പ്രവചിക്കുന്നത്. മന്ദഗതിയിലുള്ള വളർച്ചാ ഘട്ടത്തിൽ നിന്ന് മേഖല തിരിച്ചുവരുമ്പോഴാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. അതേസമയം, 2026 ൽ മിഡിൽ ഈസ്റ്റും മധ്യേഷ്യയും വലിയ തോതിൽ മാന്ദ്യം അനുഭവിക്കുമെന്നാണ് IMF ന്റെ ഏറ്റവും പുതിയ വേൾഡ് ഇകണോമിക് ഔട്ട്‌ലുക്കിൽ പ്രവചിക്കുന്നത്. ഏപ്രിലിലെ പ്രവചനത്തേക്കാൾ വളർച്ച 0.7 ശതമാനം മുതൽ 1.2 ശതമാനം വരെ കുറയും. എന്നാൽ 2027 ൽ ശക്തമായ വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നു. പ്രാദേശിക വളർച്ച 6.5 ശതമാനമായി മാറുമെന്നാണ് പ്രതീക്ഷ.

ഹോർമുസ് കടലിടുക്കിലെ ദീർഘകാല അടച്ചിടലും നിലവിലെ യു.എസ്-ഇറാൻ സംഘർഷങ്ങളും കാരണം 2026-ൽ മിഡിൽ ഈസ്റ്റിലെ മൊത്തം സാമ്പത്തിക വളർച്ച 0.7 ശതമാനത്തിലേക്ക് ചുരുങ്ങുമെങ്കിലും, 2027-ൽ ശക്തമായ തിരിച്ചുവരവ് (V-Shaped Recovery) ഉണ്ടാകുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ.

ഗൾഫ് മേഖലയുടെ (Middle East & Central Asia) മൊത്തത്തിലുള്ള വളർച്ച 2027-ൽ 6.5 ശതമാനമായി ഉയരും. എണ്ണ, പ്രകൃതിവാതകം (LNG), ശുദ്ധീകരണ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ഗൾഫിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യയും 2027-ൽ 5.5 ശതമാനം വളർച്ചയോടെ ശക്തമായ മുന്നേറ്റം നടത്തും.

മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ താൽക്കാലിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അടുത്ത വർഷത്തോടെ ഊർജവിപണി സാധാരണ നിലയിലാകുന്നതോടെ കുവൈത്തും ഖത്തറും സാമ്പത്തിക രംഗത്ത് വൻ കുതിപ്പ് നടത്തുമെന്നാണ് ഐ.എം.എഫ് കണക്കുകൾ വ്യക്തമാക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos