കേസിൽ പരാതി നൽകുകയും തുടർനടപടികൾക്കായി ഇടപെടുകയും ചെയ്തത് പാർട്ടിയാണെന്ന് പി.എം.എ. സലാം പറഞ്ഞു. കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് പൊലീസും ജുഡീഷ്യറിയുമാണെന്നും അന്വേഷണം നിയമപരമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കെഎംസിസിക്കാരിൽ ആരെങ്കിലും കേസിൽ പങ്കാളിയാണെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽനിന്ന് പുറത്താക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും മുസ്‌ലിം ലീഗ് മുന്നിലുണ്ടാകും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- കൂടുതൽ പേരിലേക്ക് അന്വേഷണം
കേസിലെ പ്രതിയായ ബോംബെ ഷാജിയുടെ ഫോൺ സംഭാഷണങ്ങളിൽ പരാമർശിക്കുന്ന ഖമറു പയ്യോളി, ഹസൈനാർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. കവർച്ചയ്ക്കുള്ള ക്വട്ടേഷൻ ഖമറു പയ്യോളിയാണ് നൽകിയതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണത്തിന്റെ അന്തിമ കണ്ടെത്തലുകൾ പുറത്തുവന്നിട്ടില്ല.
- ശബ്ദസന്ദേശങ്ങൾ പുറത്ത്; ജാമ്യാപേക്ഷ കോടതിയിൽ
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ബോംബെ ഷാജിയുടെ മുൻകൂർ ജാമ്യാപേക്ഷ കൊയിലാണ്ടി കോടതി പരിഗണിക്കും. ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കുമെന്നാണ് റിപ്പോർട്ട്.
കേസിലെ സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന, കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യങ്ങൾ എന്നിവയിൽ അന്വേഷണം തുടരുകയാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക